23 April 2024 Tuesday

കടൽക്ഷോഭം:ക്രിയാത്മക ഇടപെടലുകളുമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്

ckmnews

കടൽക്ഷോഭം:ക്രിയാത്മക ഇടപെടലുകളുമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്


എരമംഗലം:കടൽക്ഷോഭം മൂലം ജീവിതം ദുസ്സഹമായ വെളിയങ്കോട് തീരദേശത്ത് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് രംഗത്ത്.മണലും മാലിന്യങ്ങളും വന്നു മൂടിയ കൈത്തോടുകൾ പുനർ നിർമ്മിക്കാനും വീടുകൾക്ക് ചുറ്റും കുന്നു കൂടിയ മണൽ നീക്കം ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് മൂന്ന്  ജെസിബികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുദ്ധജല വിതരണം നടത്തി വരുന്നുണ്ട്.പൂർണ്ണമായും തകർന്ന പത്തോളം വീടുകളുടേയും ഭാഗികമായി തകർന്ന എഴുപതിൽ പരം വീടുകളുടേയും നാശ നഷ്ടങ്ങളുടെ കണക്ക് ബന്ധപ്പെട്ടവർക്ക് നൽകുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു.


തീരദേശ മേഖലയിലെ ദുരിതമകറ്റാൻ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് ,സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെരീഫ മുഹമ്മദ് വാര്ഡ്‍ മെമ്പർമാരായ മുസ്തഫ മുക്രിയകത്ത് ,അബൂതാഹിർ, ഹുസൈൻ പാടത്തകായിൽ ,  പഞ്ചായത്ത് സെക്രട്ടറി കെ കെ രാജൻ എന്നിവർ നേതൃത്വം നൽകി.അസിസ്റ്റന്റ് എഞ്ചിനിയർ ഷാജഹാൻ പ്രദേശം സന്ദർശിച്ച് നഷ്ടപരിഹാരത്തുക ലഭ്യമാക്കാനുള്ള നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി.

യുവജന സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്നു