18 April 2024 Thursday

കാരുണ്യത്തിനായുള്ള കരുതൽ ചലഞ്ചിൽ പള്ളിക്കരയിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും

ckmnews

.


ചങ്ങരംകുളം:കാരുണ്യത്തിനായുള്ള കരുതൽ ചലഞ്ചിൽ കിഴിക്കര പള്ളിക്കരയിലെ കാണിയിൽ ഹമീദിന്റെയും സമീറയുടെയും മകൾ ഷെൻഹയും പങ്കാളിയായി.

ബന്ധുക്കൾ പോക്കറ്റു മണിയായി നല്കുന്ന പൈസ സ്വരുക്കൂട്ടി പെരുന്നാളിന് വസ്ത്രം വാങ്ങാൻ ഉപയോഗിക്കാറാണ് പതിവ്.എന്നാൽ സ്വദേശത്തും വിദേശത്തും  കൊറോണ ഭീതിയിൽ കഴിയുമ്പോൾ പെരുന്നാൾ ആഘോഷത്തിനു കരുതി വെച്ച സംഖ്യ ചങ്ങരംകുളം കാരുണ്യ പെയിൻ&പാലിയേറ്റീവിലെ  നിർദ്ധനരായ കിടപ്പു രോഗികളെ സഹായിക്കാൻ നല്‍കിയാണ് നന്നമുക്ക് മാർത്തോമാ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി  കൂടിയായ ഷെൻഹ സമൂഹത്തിന് മാതൃക കാണിച്ചത്.ചങ്ങരംകുളം കാരുണ്യം പെയിൻ&പാലിയേറ്റീവ്  ഭാരവാഹികളായ! കെ.അനസും പി.അലിയും സംഭാവന വീട്ടിൽ പോയി സ്വീകരിച്ചു.