28 March 2024 Thursday

സുധീഷിന്റെ സ്മരണക്കായി കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷ്യവിഭവങ്ങള്‍ നല്‍കി ഡിവൈഎഫ്ഐ

ckmnews



ചങ്ങരംകുളം:സുധീഷിന്റെ സ്മരണക്കായി കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷ്യവിഭവങ്ങള്‍ നല്‍കി ഡിവൈഎഫ്ഐ ക്യൂബ നഗര്‍ യൂണിറ്റ്.രണ്ട് വര്‍ഷം മുമ്പ് താടിപ്പടിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോക്കൂര്‍ മേഖല കമ്മിറ്റി അംഗവും ആയിരുന്ന മഠത്തുംപുറം സ്വദേശി സുധീഷിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തിലാണ് ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ച് നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകന്റെ സ്മരണ പുതുക്കിയത്.