24 April 2024 Wednesday

മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 5,054 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ

5,054 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 19) 4,212 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 83 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 66 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ബുധനാഴ്ച 5,054 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ 1,95,163 പേരാണ് കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. രോഗവ്യാപനം ആശങ്കയുയര്‍ത്തുന്നതിനിടെ ഇത്രയധികം പേര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായത് ആശ്വാസകരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


66,932 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 50,215 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,518 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 283 പേരും 197 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 677 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 770 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍


മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത തിരിച്ചറിഞ്ഞ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ബുധനാഴ്ച (മെയ് 19) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 23

ആലങ്കോട് 28

ആലിപ്പറമ്പ് 36

അമരമ്പലം 32

ആനക്കയം 70

അങ്ങാടിപ്പുറം 34

അരീക്കോട് 63

ആതവനാട് 34

ഊരകം 19

ചാലിയാര്‍ 28

ചീക്കോട് 54

ചേലേമ്പ്ര 21

ചെറിയമുണ്ടം 40

ചെറുകാവ് 18

ചോക്കാട് 61

ചുങ്കത്തറ 22

എടക്കര 28

എടപ്പറ്റ 18

എടപ്പാള്‍ 32

എടരിക്കോട് 36

എടവണ്ണ 39

എടയൂര്‍ 48

ഏലംകുളം 23

ഇരിമ്പിളിയം 33

കാലടി 27

കാളികാവ് 41

കല്‍പകഞ്ചേരി 78

കണ്ണമംഗലം 65

കരുളായി 05

കരുവാരക്കുണ്ട് 112

കാവനൂര്‍ 62

കീഴാറ്റൂര്‍ 65

കീഴുപറമ്പ് 09

കോഡൂര്‍ 24

കൊണ്ടോട്ടി 77

കൂട്ടിലങ്ങാടി 16

കോട്ടക്കല്‍ 54

കുറുവ 11

കുറ്റിപ്പുറം 56

കുഴിമണ്ണ 12

മക്കരപ്പറമ്പ് 03

മലപ്പുറം 178

മമ്പാട് 22

മംഗലം 37

മഞ്ചേരി 88

മങ്കട 07

മാറാക്കര 50

മാറഞ്ചേരി 62

മേലാറ്റൂര്‍ 25

മൂന്നിയൂര്‍ 32

മൂര്‍ക്കനാട് 26

മൂത്തേടം 37

മൊറയൂര്‍ 72

മുതുവല്ലൂര്‍ 29

നന്നമ്പ്ര 26

നന്നംമുക്ക് 42

നിലമ്പൂര്‍ 78

നിറമരുതൂര്‍ 29

ഒതുക്കുങ്ങല്‍ 81

ഒഴൂര്‍ 28

പള്ളിക്കല്‍ 47

പാണ്ടിക്കാട് 32

പരപ്പനങ്ങാടി 61

പറപ്പൂര്‍ 24

പെരിന്തല്‍മണ്ണ 84

പെരുമണ്ണ ക്ലാരി 22

പെരുമ്പടപ്പ് 21

പെരുവള്ളൂര്‍ 89

പൊന്മള 43

പൊന്മുണ്ടം 11

പൊന്നാനി 58

പൂക്കോട്ടൂര്‍ 29

പോരൂര്‍ 84

പോത്തുകല്ല് 02

പുലാമന്തോള്‍ 23

പുളിക്കല്‍ 40

പുല്‍പ്പറ്റ 09

പുറത്തൂര്‍ 16

പുഴക്കാട്ടിരി 12

താനാളൂര്‍ 20

താനൂര്‍ 44

തലക്കാട് 15

തവനൂര്‍ 57

താഴേക്കോട് 32

തേഞ്ഞിപ്പലം 30

തെന്നല 27

തിരുനാവായ 28

തിരുവാലി 37

തൃക്കലങ്ങോട് 29

തൃപ്രങ്ങോട് 25

തുവ്വൂര്‍ 06

തിരൂര്‍ 53

തിരൂരങ്ങാടി 45

ഊര്‍ങ്ങാട്ടിരി 26

വളാഞ്ചേരി 58

വളവന്നൂര്‍ 96

വള്ളിക്കുന്ന് 35

വട്ടംകുളം 22

വാഴക്കാട് 14

വാഴയൂര്‍ 33

വഴിക്കടവ് 15

വെളിയങ്കോട് 34

വേങ്ങര 90

വെട്ടത്തൂര്‍ 22

വെട്ടം 42

വണ്ടൂര്‍ 64