29 March 2024 Friday

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലെക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഭക്ഷണ വിഭവങ്ങൾ സമാഹരിച്ച് നൽകി

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ  കമ്മ്യൂണിറ്റി കിച്ചണിലെക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഭക്ഷണ വിഭവങ്ങൾ സമാഹരിച്ച് നൽകി 


എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൗജന്യ ഭക്ഷണവിതരണ കേന്ദ്രമായ കമ്മ്യൂണിറ്റി കിച്ചണിലെക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് സമാഹരിച്ച ഭക്ഷണ വിഭവങ്ങളാണ് കൈമാറിയത്. 

ഒന്നാം ഘട്ടത്തിൽ സമാഹരിച്ച സാധനങ്ങൾ  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, സെക്രട്ടറി മനോജ് എന്നിവർ ഏറ്റുവാങ്ങി.തുടർന്നുള്ള ദിവസങ്ങളിലും പ്രവർത്തകർ വീടുകളിൽ നിന്ന് സാധങ്ങൾ സമാഹരിച്ചു നൽകുമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പ്രക്യാപിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു. 

പത്തിൽ അഷ്‌റഫ്‌, എംഎ നജീബ്, മൻസൂർ മരയങ്ങാട്ട്, എംകെ മുജീബ്, ഏവി നബീൽ, റഫീഖ് ചേകനൂർ,മുസ്തഫ കരിമ്പനക്കൽ,എം പി നാഫി, ഹസീബ് പിപി ,  ഗ്രാമപഞ്ചായത്ത്‌ നോടൽ ഓഫീസർ സുനിൽ,വിബിൻ   എന്നിവർ പങ്കെടുത്തു