24 April 2024 Wednesday

കോക്കൂർ മേഖല കോൺഗ്രസ് കമ്മറ്റി ഭക്ഷ്യധാന്യ സാധനങ്ങൾ വാങ്ങുന്നതിന് ആവശ്യമായ കൂപ്പണുകൾ കൊടുത്ത ശ്രദ്ധേയമായി.

ckmnews



ചങ്ങരംകുളം:കോക്കൂർ മേഖല  കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മറ്റി ഭക്ഷ്യ ധാന്യങ്ങൾക്ക് ആവശ്യമായ കൂപ്പണുകൾ വിതരണം ചെയ്തു. കോവിഡ് 19 ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം രണ്ടു ഘട്ടങ്ങളായി കോക്കൂർ  മേഖല കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. മൂന്നാം ഘട്ടമായി 750 രൂപ വിലയുള്ള കൂപ്പണുകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന 1000 കുടുംബങ്ങളുടെ വീടുകളിൽ വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഈ കൂപ്പണുമായി അവരുടെ ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള അവസരമാണ് കോക്കൂർ  മേഖല കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ, പ്രവാസി കൂട്ടായ്മയുടെ സഹായത്തോടുകൂടി അവസരം ഒരുക്കിയിരിക്കുന്നത്. മുൻ വാർഡ് മെമ്പറും, ആലക്കോട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട്,  അബ്ദുൽസലാം കൂപ്പണുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആലംകോട് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അരുൺലാൽ, ആലക്കോട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് മാമു വളയംകുളം, നൗഷി  കോക്കൂർ, ജാഫർ വളയംകുളം മുഹമ്മദുണ്ണി, ബാലകൃഷ്ണൻ, റംഷാദ് കോക്കൂർ, നിയാസ്, അർഷാദ്, ഫൈസൽ, പ്രഭാകരൻ, വിനു, സുരേഷ്, ബിലാൽ എന്നിവർ സാന്നിധ്യം വഹിച്ചു.