28 March 2024 Thursday

കോവിഡ് ഭേദമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മാറഞ്ചേരി, കാലടി സ്വദേശികള്‍ വീടുകളിലേക്ക് മടങ്ങി

ckmnews



മലപ്പുറം:ജില്ലയില്‍ കോവിഡ് ഭേദമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മാറഞ്ചേരി, കാലടി സ്വദേശികള്‍ വീടുകളിലേക്ക് മടങ്ങി.മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി  മെഡിക്കല്‍ കോളജില്‍  കൊവിഡ് ബാധിതരായി ചികിത്സയിലില്ല. കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.  ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ സ്‌റ്റെപ് ഡൗണ്‍ ഐസിയുവിലേയ്ക്ക് മാറ്റി.