24 April 2024 Wednesday

പൊന്നാനി കോളിൽ എഴുന്നൂറോളം ഏക്കര്‍ കൃഷി നശിച്ചു:ഇടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ckmnews

പൊന്നാനി കോളിൽ എഴുന്നൂറോളം ഏക്കര്‍ കൃഷി നശിച്ചു:ഇടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി


ചങ്ങരംകുളം:അപ്രതീക്ഷിതമായി പെയ്ത മഴയിൽ പൊന്നാനി കോളിലെ നെൽകർഷകർ ദുരിതത്തിലാണ്.തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി  വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളിൽ എഴുന്നൂറോളം ഏക്കർ നെൽകൃഷിക്ക് പൂർണ്ണ നാശം സംഭവിച്ചതായി കർഷകരിൽ നിന്ന് അറിയാൻ കഴിയുന്നു. ഇനി കൊയ്തെടുക്കാൻ സാധിക്കാത്ത രീതിയിൽ നെൽ ചെടികൾ വെള്ളത്തിനടിയിലായി. ബാങ്ക് വായ്പകളും കൈ വായ്പകളും വാങ്ങി കൃഷിയിറക്കിയ കർഷകർ എങ്ങനെ തിരിച്ചടിക്കും എന്ന ആശങ്കയിലാണ്. ആയതിനാൽ കൃഷി വകുപ്പു നൽകുന്ന പ്രകൃതിക്ഷോപ ധനസഹായത്തിനു പുറമെ കൃഷി നാശം സംഭവിച്ച നെൽകർഷകർക്ക് അടിയന്തര പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ സർക്കാരിനോട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകി.