19 April 2024 Friday

ഇന്ന് 2,941 പേര്‍ക്ക് കോവിഡ് 4,050 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്


ഇന്ന് 2,941 പേര്‍ക്ക് കോവിഡ് 4,050 പേര്‍ക്ക് രോഗമുക്തി


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിനൊപ്പം മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. തിങ്കളാഴ്ച (മെയ് 17) 2,941 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ല. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 2,858 പേര്‍ക്കും കോവിഡ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ. 80 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


അതിനിടെ ജില്ലക്ക് ആശ്വാസമായി തിങ്കളാഴ്ച 4,050 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ 1,85,666 പേരാണ് കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. രോഗവ്യാപനം ആശങ്കയുയര്‍ത്തുന്നതിനിടെ ഇത്രയധികം പേരെ ഒരു ദിവസം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായത് ആശ്വാസകരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


72,334 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,184 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,485 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 178 പേരും 425 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 439 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 754 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


തുടരണം ജീവന്റെ വിലയുള്ള ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോവിഡ് 19 വ്യാപനം വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പരമാവധി വീടുകളില്‍ കഴിയുകയും ചെയ്യുന്നതിലൂടെ മാത്രമെ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാകൂ. പൊതു സമൂഹ രക്ഷക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


തിങ്കളാഴ്ച (മെയ് 17) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 16

ആലങ്കോട് 14

ആലിപ്പറമ്പ് 34

അമരമ്പലം 10

ആനക്കയം 22

അങ്ങാടിപ്പുറം 22

അരീക്കോട് 37

ആതവനാട് 36

ഊരകം 03

ചാലിയാര്‍ 31

ചീക്കോട് 62

ചേലേമ്പ്ര 08

ചെറിയമുണ്ടം 13

ചെറുകാവ് 27

ചോക്കാട് 15

ചുങ്കത്തറ 29

എടക്കര 30

എടപ്പറ്റ 21

എടപ്പാള്‍ 08

എടരിക്കോട് 23

എടവണ്ണ 144

എടയൂര്‍ 38

ഏലംകുളം 17

ഇരിമ്പിളിയം 13

കാലടി 12

കാളികാവ് 16

കല്‍പകഞ്ചേരി 56

കണ്ണമംഗലം 11

കരുളായി 17

കരുവാരക്കുണ്ട് 35

കാവനൂര്‍ 16

കീഴാറ്റൂര്‍ 30

കീഴുപറമ്പ് 32

കോഡൂര്‍ 13

കൊണ്ടോട്ടി 53

കൂട്ടിലങ്ങാടി 17

കോട്ടക്കല്‍ 35

കുറുവ 35

കുറ്റിപ്പുറം 11

കുഴിമണ്ണ 18

മക്കരപ്പറമ്പ് 33

മലപ്പുറം 172

മമ്പാട് 32

മംഗലം 04

മഞ്ചേരി 130

മങ്കട 43

മാറാക്കര 16

മാറഞ്ചേരി 76

മേലാറ്റൂര്‍ 12

മൂന്നിയൂര്‍ 19

മൂര്‍ക്കനാട് 53

മൂത്തേടം 08

മൊറയൂര്‍ 12

മുതുവല്ലൂര്‍ 28

നന്നമ്പ്ര 06

നന്നംമുക്ക് 19

നിലമ്പൂര്‍ 35

നിറമരുതൂര്‍ 23

ഒതുക്കുങ്ങല്‍ 35

ഒഴൂര്‍ 09

പള്ളിക്കല്‍ 22

പാണ്ടിക്കാട് 29

പരപ്പനങ്ങാടി 79

പറപ്പൂര്‍ 15

പെരിന്തല്‍മണ്ണ 35

പെരുമണ്ണ ക്ലാരി 21

പെരുമ്പടപ്പ് 12

പെരുവള്ളൂര്‍ 08

പൊന്മള 03

പൊന്മുണ്ടം 11

പൊന്നാനി 22

പൂക്കോട്ടൂര്‍ 18

പോരൂര്‍ 42

പോത്തുകല്ല് 15

പുലാമന്തോള്‍ 24

പുളിക്കല്‍ 34

പുല്‍പ്പറ്റ 15

പുറത്തൂര്‍ 08

പുഴക്കാട്ടിരി 15

താനാളൂര്‍ 14

താനൂര്‍ 12

തലക്കാട് 17

തവനൂര്‍ 18

താഴേക്കോട് 16

തേഞ്ഞിപ്പലം 07

തെന്നല 10

തിരുനാവായ 17

തിരുവാലി 37

തൃക്കലങ്ങോട് 51

തൃപ്രങ്ങോട് 01

തുവ്വൂര്‍ 12

തിരൂര്‍ 59

തിരൂരങ്ങാടി 34

ഊര്‍ങ്ങാട്ടിരി 16

വളാഞ്ചേരി 16

വളവന്നൂര്‍ 88

വള്ളിക്കുന്ന് 16

വട്ടംകുളം 17

വാഴക്കാട് 25

വാഴയൂര്‍ 38

വഴിക്കടവ് 28

വെളിയങ്കോട് 11

വേങ്ങര 13

വെട്ടത്തൂര്‍ 11

വെട്ടം 06

വണ്ടൂര്‍ 78