19 April 2024 Friday

വെളിയംകോട് പഞ്ചായത്ത് ഏഴാം വാർഡ് വികസന കൂട്ടായ്മ റോഡ് ശുചീകരണം നടത്തി

ckmnews


എരമംഗലം:വാർഡിന്റെ വികസനത്തിനായി രൂപം നൽകിയ വികസന കൂട്ടായ്മയും ക്ളബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് വെളിയംകോട് കവളങ്ങാട് ഒ.എൽ.എച്ച്. ലക്ഷം വീട് റോഡിലെ കാനകൾ ശുചീകരണം നടത്തിയത്. മഴ ആരംഭിച്ചാൽ വെള്ളം കെട്ടിനിന്ന് ഏറെ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന റോഡിലെ കാനയാണ്

വെളിയംകോട് പഞ്ചായത്ത് ഏഴാം വാർഡ് വികസന കൂട്ടായ്മ പ്രവര്‍ത്തകരും ബാബു സ്മാരക ക്ളബ്ബ് പ്രവര്‍ത്തകരും ചേർന്ന് ശുചീകരിച്ചത്.പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് കൂട്ടായ്മ അംഗങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു.