19 April 2024 Friday

നിയമപാലകരെ കബളിപ്പിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി കുടുങ്ങി

ckmnews


പൊന്നാനി:പാസ് വാങ്ങിയത് ഭർത്താവിനെ കാണാനെന്ന പേരിൽ. യാത്ര തിരിച്ചത് കാമുകനൊപ്പം. ലോക് ഡൗൺ പൂട്ട് പൊളിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് കയ്യോടെ പൊക്കി. പൊന്നാനി സ്വദേശിനിയാണ് കണ്ണൂരിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്.പ്രണയം തലക്ക് പിടിച്ചാൽ ലോക് ഡൗണും, നിരോധനാജ്ഞയുമൊന്നും ബാധകമല്ലെന്ന കാഴ്ചയാണ് പൊന്നാനിയിൽ കഴിഞ്ഞ ദിവസം കണ്ടത്. ഒരു വർഷത്തോളമായി ഭർത്താവിൽ നിന്ന് വിവാഹമോചനം യുവതി ഭർത്താവിനെ കാണാനെന്ന പേരിൽ കഴിഞ്ഞ ദിവസം പൊന്നാനി പൊലീസ് സ്റ്റേഷനിൽ നിന്നും യാത്രാ പാസ് വാങ്ങി. തുടർന്ന് കണ്ണൂരിൽ നിന്നും എത്തിയ കാമുകനൊപ്പം കണ്ണൂർ ചക്കര കല്ലിലേക്ക് യാത്രയായി.പൊന്നാനി എരിക്കാം പാടം സ്വദേശിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്.തുടർന്ന് യുവതിയെ കാണുന്നില്ലെന്ന് പറഞ്ഞ് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ സഹോദരിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ കണ്ണൂരിൽ കാമുകനൊപ്പം എത്തിയത് അറിഞ്ഞത്.തുടർന്ന് ചക്കരക്കൽ പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ പൊന്നാനിയിലെത്തിച്ചു