29 March 2024 Friday

കനത്ത മഴയില്‍ എടപ്പാള്‍ ഉദിനിക്കരയിലെ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു

ckmnews

കനത്ത മഴയില്‍ എടപ്പാള്‍ ഉദിനിക്കരയിലെ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു


എടപ്പാൾ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ എടപ്പാള്‍ ഉദിനിക്കരയിലെ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു.വെള്ളിയാഴ്ച രാത്രിയിലാണ് ഉദിനിക്കര പുതിയിരുത്തി ശബരീശൻ്റ വീട്ടിലെ കിണര്‍ ആൾമറയോടു കൂടി ഇടിഞ്ഞ് താഴ്ന്നത്. മോട്ടോറും പമ്പ് സെറ്റും കിണറിൽ അകപ്പെട്ടതോടെ വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്.