28 March 2024 Thursday

സിഎഎ വിരുദ്ധ പോരാളികള്‍ക്കെതിരെ പോലീസ് വേട്ട:എസ്ഡിപിഐ സമരകാഹളം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം :ലോകം മുഴുവൻ കോവിഡ്  ഭീതിയിൽ കഴിയുമ്പോഴും, ഇന്ത്യയിൽ ഭരണകൂടം സി എ എ  വിരുദ്ധ സമരക്കാരെയും,മുസ്ലിങ്ങളെയും അറസ്റ്റ് ചെയ്തു ജയിലിലടക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ എസ് ഡി പി ഐ സമര കാഹളം സംഘടിപ്പിച്ചു.ആലംകോട് പഞ്ചായത്തിലെ  വിവിധ ബ്രാഞ്ചുകളിൽ സാമൂഹിക അകലം പാലിച്ചാണ് സമരം സംഘടിപ്പിച്ചത്.ആലംകോട് മാമണിപടി,

കോക്കൂര്‍ സെന്റർ,പന്താവൂർ, കാളച്ചാൽ, പന്താവൂർ പാലം,പാവിട്ടപ്പുറം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു.ആലംകോട് എസ് ഡി  പി  ഐ പഞ്ചായത് കമ്മിറ്റി സെക്രട്ടറി കരീം ആലംകോട്, ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദലി പള്ളിത്താഴത്ത്,, സെക്രട്ടറി മുനീർ എന്നിവർ നേതൃത്വം നൽകി.കോക്കൂരിൽ നടന്ന പ്രതിഷേധത്തിന്  കെവി മുഹമ്മദ്‌,സുലൈമാൻ, യൂസഫ് എന്നിവർ നേതൃത്വം നൽകി.. പാവിട്ടപ്പുറത് നടന്ന പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ പാവിട്ടപ്പുറം,റഷീദ് വളയം കുളം, നിയാസ്, മൻസൂർ എന്നിവർ നേതൃത്വം നൽകി.പന്താവൂരിൽ നടന്ന പരിപാടിക്ക് ബ്രാഞ്ച് സെക്രട്ടറി ജലാൽ കക്കിടിപ്പുറം,അബ്ദുൽ റഷീദ്, മരക്കാർ എന്നിവരും, കാളച്ചലിൽ നടന്ന പരിപാടിക്ക് ബ്രാഞ്ച് പ്രസിഡന്റ്‌ നാസർ കക്കിടിപ്പുറം,കാദർ കക്കിടിപ്പുറം, ഷമീർ എന്നിവരും നേതൃത്വം നൽകി.പന്താവൂർപാലം ജങ്ഷനിൽ നടന്ന പരിപാടിക്ക് എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ്‌ റഷീദ് പെരുമുക്ക്, ഇല്യാസ്  എന്നിവർ നേതൃത്വം നൽകി.