16 April 2024 Tuesday

കാസർകോഡ് മുസോടിയിൽ രൂക്ഷമായ കടൽ ക്ഷോഭം; ഇരുനില വീട് തകർന്നടിഞ്ഞു

ckmnews

കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റും മഴയും വലിയ നാശനഷ്ടങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തീരദേശ മേഖലകളിൽ അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്.

രാവിലെയാണ് കടൽ തിരത്തേക്ക് ഇരച്ച് കയറിത്തുടങ്ങിയത്. തീരത്തെ വീടുകൾ ഇതോടെ ഭീഷണിയിലായി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. രാവിലെയാണ് വീടുകൾ കടലെടുത്ത് തുടങ്ങിയത്. ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശത്തെ വീടുകളെല്ലാം. ആളുകളെ മാറ്റിപ്പാര്‍പ്പിട്ടിട്ടുണ്ട്. കിട്ടയതെല്ലാം കയ്യിൽ പെറുക്കിയെടുത്ത് സുരക്ഷിത അകലത്തിലേക്ക് മാറി നിന്നവരുടെ കൺമുന്നിലാണ് വീടുകൾ നിലം പൊത്തുന്നത്. 

സുനിൽ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങൾ:

പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.