25 April 2024 Thursday

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

ckmnews

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നഗരത്തില്‍ പല ഇടങ്ങളിലും വൈദ്യുതി മുടങ്ങി. ഇരിങ്ങലാക്കുടയില്‍ പല ഇടങ്ങളില്‍ മരം വീണു വൈദ്യുതി കമ്ബികള്‍ പൊട്ടി. എനമാക്കല്‍ റെഗുലേറ്ററിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഇതുവരെ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത് 105 പേരെയാണ്. അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.