27 November 2022 Sunday

നാടിനെ ചുരുട്ടിക്കെട്ടി ചുഴലിക്കാറ്റ്

ckmnews

കൊല്ലം: ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ടൗക്‌തേ ചുഴലിക്കാറ്റ് ജില്ലയില്‍ നാശം വിതച്ച്‌ താണ്ഡവമാടി. തീരങ്ങളില്‍ തിരമാലകള്‍ നാലുമീറ്ററോളം ഉയരത്തിലാണ് ആഞ്ഞടിച്ചത്. അഴീക്കലും പരവൂരും ആശങ്ക ഉയര്‍ത്തും വിധമാണ് തിര കയറിയത്.

കൂറ്റന്‍ തീരമാലകളില്‍ തിരത്തെ കല്‍ക്കെട്ടുകളും വ്യാപകമായി തകര്‍ന്നു. ഇന്നലെ രാവിലെ മുതല്‍ തോരാതെ മഴ പെയ്തെങ്കിലും കാറ്റ് ശക്തമായിരുന്നില്ല. എന്നാല്‍ സന്ധ്യയോടെ കാറ്റ് കലിപൂണ്ടു. ഇതിനൊപ്പം മഴയും അതിശക്തമായി. നേരത്തെ ജില്ലയുടെ പലഭാഗത്തും പുനഃസ്ഥാപിച്ച വൈദ്യുതി ബന്ധം ഇതോടെ നഷ്ടപ്പെട്ടു. രാത്രിയിലും ഇടയ്ക്കിടെ കാറ്റ് വീശുന്നുണ്ടായിരുന്നു.

വടക്കന്‍ ജില്ലകളിലാണ് കാറ്റ് കൂടുതല്‍ ശക്തമായി വീശിയത്.

ckmnews