25 April 2024 Thursday

വേനൽ മഴ -കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം - സ്വതന്ത്ര കർഷകസംഘം

ckmnews


പൊന്നാനി : ഇക്കഴിഞ്ഞ ദിവസങ്ങളിൽ  പെയ്ത കനത്ത വേനൽമഴയിൽ പൊന്നാനി കോൾ  മേഖലയിലുണ്ടായ കൃഷി നാശത്തിന്ന് യുദ്ധകാലടി സ്ഥാനത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം പൊന്നാനി മണ്ഡലം കമ്മറ്റിബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.നന്നമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ഉൾപ്പെട്ട തിരുത്തിമ്മൽ കോളിൽ മാത്രം 500 എക്കർ വെള്ളത്തിലാണ്. കോളിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു നെല്ല് കൊയ്തെടുക്കാൻ  കർഷക കാർക്ക് സൗകര്യം ഒരുക്കാൻ ജില്ല കലക്ട്രോട് ജില്ല കൃഷി ഡയരക്ടരോട് യോഗം ആവശ്യപ്പെട്ടു , മറ്റു പാടശേകാരങ്ങളിലെ എക്കർ കണക്കിന് കൊയ്യാറായനെൽപാടത്താണ് മഴവെള്ളം കയറി കൃഷി നാശം ഉണ്ടായത്. കടം വാങ്ങിയും ,മറ്റും കൃഷി ചെയ്ത കർഷകർക്ക് ലക്ഷക്കണക്കിന്ന് രൂപയുടെനഷ്ടമാണ് സംഭവിച്ചിരിക്കുന്നത് . നഷ്ടം കണക്കാക്കി മുഴുവൻ തുകയും വളരെ പെട്ടെന്ന് തന്നെ കർഷകർക്ക്ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ഓൺലൈൻ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എംവി അബ്ദുറു അദ്ധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡണ്ട് പി.പി യൂസഫലി ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട ജില്ല പഞ്ചായത്ത്‌ മെബർ വികെഎം.ഷാഫി സ്ഥലത്തെ കർഷക രുടെ അവസ്ഥയും, അധികാരികളുമായി ഇടപ്പെട്ട കാര്യങ്ങളും യോഗത്തിൽ വിശദീകരിച്ചു ,ജനറൽ സെക്രട്ടറി ടികെ .റഷീദ്, ഷംസു എരമംഗലം,എന്‍ അലിക്കുട്ടി ഹാജി,ഹമീദ് ആമയം,കദീജ മുത്തേടം,അബൂബക്കർ തുടങ്ങി യവർ പങ്കെടുത്തു