25 April 2024 Thursday

മലപ്പുറം ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍


5,044 പേര്‍ക്ക് വൈറസ് ബാധ; 2,908 പേര്‍ക്ക് രോഗമുക്തി


ഇന്ന് 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയരുകയാണ്. 42.06 ശതമാനമാണ് വ്യാഴാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ല. ഇത്തരത്തില്‍ 4,834 പേര്‍ക്കാണ് രോഗബാധ. 132 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


76,593 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനാനുപാതികമായി ചികിത്സാ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 50,676 ആയി ഉയര്‍ന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 2,503 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 172 പേരും 234 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 209 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.


വ്യാഴാഴ്ച 2,908 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,70,039 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റഎ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 738 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


വ്യാഴാഴ്ച (മെയ് 13) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 53

ആലങ്കോട് 19

ആലിപ്പറമ്പ് 36

അമരമ്പലം 29

ആനക്കയം 46

അങ്ങാടിപ്പുറം 78

അരീക്കോട് 52

ആതവനാട് 42

ഊരകം 32

ചാലിയാര്‍ 28

ചീക്കോട് 14

ചേലേമ്പ്ര 29

ചെറിയമുണ്ടം 22

ചെറുകാവ് 15

ചോക്കാട് 62

ചുങ്കത്തറ 20

എടക്കര 16

എടപ്പറ്റ 23

എടപ്പാള്‍ 48

എടരിക്കോട് 16

എടവണ്ണ 43

എടയൂര്‍ 57

ഏലംകുളം 43

ഇരിമ്പിളിയം 51

കാലടി 34

കാളികാവ് 41

കല്‍പകഞ്ചേരി 36

കണ്ണമംഗലം 41

കരുളായി 38

കരുവാരക്കുണ്ട് 125

കാവനൂര്‍ 29

കീഴാറ്റൂര്‍ 37

കീഴുപറമ്പ് 05

കോഡൂര്‍ 58

കൊണ്ടോട്ടി 45

കൂട്ടിലങ്ങാടി 38

കോട്ടക്കല്‍ 81

കുറുവ 37

കുറ്റിപ്പുറം 51

കുഴിമണ്ണ 21

മക്കരപ്പറമ്പ് 36

മലപ്പുറം 317

മമ്പാട് 14

മംഗലം 56

മഞ്ചേരി 166

മങ്കട 44

മാറാക്കര 27

മാറഞ്ചേരി 61

മേലാറ്റൂര്‍ 14

മൂന്നിയൂര്‍ 69

മൂര്‍ക്കനാട് 58

മൂത്തേടം 12

മൊറയൂര്‍ 21

മുതുവല്ലൂര്‍ 12

നന്നമ്പ്ര 30

നന്നംമുക്ക് 28

നിലമ്പൂര്‍ 61

നിറമരുതൂര്‍ 28

ഒതുക്കുങ്ങല്‍ 53

ഒഴൂര്‍ 17

പള്ളിക്കല്‍ 16

പാണ്ടിക്കാട് 34

പരപ്പനങ്ങാടി 145

പറപ്പൂര്‍ 47

പെരിന്തല്‍മണ്ണ 96

പെരുമണ്ണ ക്ലാരി 26

പെരുമ്പടപ്പ് 31

പെരുവള്ളൂര്‍ 38

പൊന്മള 82

പൊന്മുണ്ടം 08

പൊന്നാനി 63

പൂക്കോട്ടൂര്‍ 40

പോരൂര്‍ 56

പോത്തുകല്ല് 04

പുലാമന്തോള്‍ 52

പുളിക്കല്‍ 176

പുല്‍പ്പറ്റ 34

പുറത്തൂര്‍ 64

പുഴക്കാട്ടിരി 28

താനാളൂര്‍ 97

താനൂര്‍ 14

തലക്കാട് 36

തവനൂര്‍ 43

താഴേക്കോട് 44

തേഞ്ഞിപ്പലം 121

തെന്നല 26

തിരുനാവായ 39

തിരുവാലി 21

തൃക്കലങ്ങോട് 39

തൃപ്രങ്ങോട് 17

തുവ്വൂര്‍ 12

തിരൂര്‍ 103

തിരൂരങ്ങാടി 67

ഊര്‍ങ്ങാട്ടിരി 41

വളാഞ്ചേരി 66

വളവന്നൂര്‍ 25

വള്ളിക്കുന്ന് 64

വട്ടംകുളം 81

വാഴക്കാട് 16

വാഴയൂര്‍ 23

വഴിക്കടവ് 57

വെളിയങ്കോട് 09

വേങ്ങര 93

വെട്ടത്തൂര്‍ 20

വെട്ടം 58

വണ്ടൂര്‍ 57