19 April 2024 Friday

പഞ്ചായത്തുകൾക്ക് പൾസോക്സിമീറ്റർ നൽകി

ckmnews

പഞ്ചായത്തുകൾക്ക് പൾസോക്സിമീറ്റർ നൽകി


എടപ്പാൾ: തവനൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ ആവശ്യക്കാർക്ക് സൗജന്യമായി മനുഷ്യ ശരീരത്തിലെ ഓക്സിജൻ്റെ അളവ് നിർണ്ണയിക്കുന്ന പൾസോക്സിമീറ്റർ വീട്ടിലെത്തിച്ച് കൊടുക്കാൻ പദ്ധതി തയ്യാറാക്കി നിയുക്ത എം എൽ എ കെ ടി ജലീൽ.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന DYFI യുടെ സഹകരണത്തോടെയാണ് ജനോപകാരപ്രദമായ ഈ പദ്ധതി ജനങ്ങളിലെത്തിക്കുന്നത്. ഓരോ പഞ്ചായത്തുകൾക്കും 50 എണ്ണം പൾസോക്സിമീറ്റർ വീതമാണ് നൽകുന്നത്. ഉപയോഗം കഴിഞ്ഞവ തിരിച്ചു വാങ്ങി സ്റ്റെറിലൈസ് ചെയ്ത് വീണ്ടും ആവശ്യക്കാരുടെ വീടുകളിലെത്തിക്കും. മണ്ഡലത്തിൽ മൊത്തം 350 പൾസോക്സി മീറ്ററാണ് വിതരണം ചെയ്യുന്നത്. ഈ കൊവിഡ് പ്രതിരോധ സഹായ സ്പർശത്തിൻ്റെ തവനൂർ നിയോജക മണ്ഡലം ചീഫ് കോർഡിനേറ്റർ പി. മുനീറാണ്. താഴേ പറയുന്ന സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് വിവിധ പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രോഗ്രാമുകളുടെ  നിർവഹണത്തിന് നായകത്വം വഹിക്കുക.  

ചീഫ് കോർഡിനേറ്റർ:

പി. മുനീർ: 9745838392

വട്ടംകുളം: സിദ്ദീഖ്

9946525287

എടപ്പാൾ: ബിജോയ് 

9847632902

കാലടി: ദിലീഷ്

9645659550

തവനൂർ: ശ്രീജിത്

9446609009

തൃപ്രങ്ങോട്: ഷാജിത്

9847743718

പുറത്തൂർ: ബാബുരാജ്

9744369538

മംഗലം: തുഫൈൽ

7034626272