19 April 2024 Friday

വട്ടംകുളം പഞ്ചായത്തിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

ckmnews

വട്ടംകുളം പഞ്ചായത്തിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു


എടപ്പാൾ: കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന വട്ടംകുളം പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക്  വ്യാപാരി  വ്യവസായി സമിതിയും ഡിവൈഎഫ്ഐയും സംയുക്തമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു, കിറ്റ് വിതരണം വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയും പതിനാലാം വാർഡ് മെമ്പറുമായ യുപി പുരുഷോത്തമൻ,യൂണിറ്റ് സെക്രട്ടറി മുഫാഹിദ് എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. വ്യാപാരി സമിതി ഏരിയ പ്രസിഡന്റ്‌ എംകെ ഹമീദ്,എപി അബ്‌ദുള്ളക്കുട്ടി, അഭിജിത്ത്,ഡിവൈഎബ്ഐ ക്ക് വേണ്ടി എടപ്പാൾ മേഖല സെക്രട്ടറി അജിത്,ശുകപുരം ബ്രാഞ്ച് സെക്രട്ടറി മിഹിൽ തുടങ്ങിയവർ പങ്കടുത്തു.