29 March 2024 Friday

പ്രവാസികളുമായുള്ള രണ്ട് വിമാനങ്ങളിൽ ഒന്ന് ഇന്ന് കരിപ്പൂരിൽ എത്തും

ckmnews


കരിപ്പൂർ : കോവിഡ് ഭിതി കാരണം നാട്ടിലേക്ക് മടങ്ങുന്നപ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് കരിപ്പൂരിൽ എത്തും. ദുബായിൽ നിന്നുള്ള 189 പ്രവാസികളുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനമാണ് ഇന്ന് രാത്രി പത്തരയോടെ കരിപ്പൂരിൽ എത്തുക.

  പ്രവാസികൾ എത്തുന്നതിന്റെ ഭഗമായുള്ള എല്ലാ        ക്രമിക്കരണങ്ങളും കരിപ്പൂർ വിമാന താവളത്തിലും ജില്ലയിലും പൂർത്തിയായതായി വിമാനത്താവള അധികൃതരും ജില്ലാഭരണകൂടവും അറിയിച്ചു.അതെ സമയം മലപ്പുറം ജില്ലയിൽ നിന്നുള്ള 89 യാത്രക്കാർ ആണ് വിമാനത്തിലുള്ളത് ബാക്കിയുള്ളവർ സംസഥാനത്തെ ഒമ്പത് ജില്ലകളിലെ പ്രവാസികളാണ്.


എന്നാൽ വിമാനത്തില്‍ എത്തുന്ന മുഴുവൻ പ്രവാസികളും പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും എന്ന് ജില്ലാ കലക്റ്റർ ജാഫർ മാലിക് പറഞ്ഞു. അതേസമയം വിമാനത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും നിരീക്ഷണം ഏർപ്പെടുത്തും.

ഇവരെ എല്ലാം പരിശോധനകൾക്ക് ശേഷം ജില്ലാ ഭരണകുടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിലേക്ക് മറ്റും എന്നാൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണളെ കാണുന്നവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലോ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലോ പ്രവേശിപ്പിക്കും.

വിമാനത്തിൽ എത്തുന്ന മറ്റു ജില്ലകളിലേക്കുള്ളവരില്‍ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലാത്തവരെ ടാക്സി കെ.എസ്.ആര്‍.ടി.സി ബസുകളിലോ അതത് ജില്ലാ അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം നാട്ടിലേക്ക് അയക്കും എന്നും ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.