29 March 2024 Friday

രണ്ട് ക്യാമറ മാൻ മാർ ചേർന്നിറക്കിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്

ckmnews


എടപ്പാൾ പൂക്കരത്തറ സ്വദേശിയും കൈരളി ന്യൂസ് ക്യാമറാമാനുമായ സലീം പി പി യും തൃശൂർ സ്വദേശിയും വൈൽഡ് ലൈൻ ഫോട്ടോഗ്രാഫറുമായ ശശികുമാർ പറക്കൂത്തും ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയാണ് നൂറ് മേനി വിജയം കൊയ്തത്.ആദ്യ ലോക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ മട്ടുപാവിൽ ഗ്രോബാഗിൽ തുടങ്ങിയ പച്ചക്കറി കൃഷിയാണ് രണ്ടാം ലോക്ഡൗണിൽ  മുപ്പതോളം സെൻ്റിലേക്ക് വ്യാപിച്ചത്.പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൈരളി ടി.വി  സീനിയർ ക്യാമറാമാനും,ഡോക്യുമെൻ്ററി സംവിധായകനുമായ  പി.പി.സലീമും, സുഹൃത്തും, വൈൽഡ് ലൈഫ് വീഡിയോഗ്രാഫറുമായ ശശികുമാർ പറക്കൂത്തും ചേർന്ന് തൃശ്ശൂരിലെ താമസ സ്ഥലത്താണ് മട്ടുപാവിൽ ഗ്രോബാഗിൽ വെണ്ട,തക്കാളി എന്നിവ കൃഷി ചെയ്തത്.ആദ്യകൃഷി തന്നെ വിജയം കണ്ടതോടെ ഇരുവരും പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള  30 സെൻറ് സ്ഥലത്ത് വെള്ളരി, കുമ്പളം, തക്കാളി, വെണ്ട, ചീര തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇവർ വിളയിച്ചെടുത്തു. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്തത്. ലോക് ഡൗൺ കാലത്ത് വെറുതെ തുടങ്ങിയ കൃഷി ഇന്ന് ഇവർക്ക് ഗൗരവമുള്ള കാര്യമായി മാറി