25 April 2024 Thursday

ഡയാലിസിസ് സെന്ററിന് അഞ്ച് ലക്ഷം രൂപ കൈമാറി

ckmnews

ഡയാലിസിസ് സെന്ററിന് അഞ്ച് ലക്ഷം രൂപ കൈമാറി


പൊന്നാനി:താലൂക്കിലെ അനേകം രോഗികൾ ആശ്രയിക്കുന്ന,നഗരസഭയ്ക്ക് കീഴിലുള്ള ഡയാലിസിസ് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ കമ്മിറ്റി വകയായി അഞ്ചു ലക്ഷം രൂപ കൈമാറി. 


ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് ചെക്ക് കൈമാറി. 


സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ (PCWF Global), പി എ അബ്ദുൽ അസീസ് , വി അബ്ദുസ്സമദ് (PCWF UAE) ഷീന സുദേശൻ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കെ.മുഹമ്മദ് കുട്ടി മാസ്റ്റർ (കോഡിനേറ്റർ) തുടങ്ങിയവർ സംബന്ധിച്ചു