29 March 2024 Friday

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അക്ഷര വൃക്ഷ പദ്ധതിയില്‍ അര്‍ഹത നേടിയ ഐശ്വര്യ രവീന്ദ്രനെ ആദരിച്ചു

ckmnews


ചങ്ങരംകുളം:ഐശ്വര്യ രവീന്ദ്രന്റെ  രചന അക്ഷര വൃക്ഷ പദ്ധതിയിൽ അർഹത നേടിയതിന് ആലംകോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് ലോക്ക്  ഡൗൺ സമയം ചിലവഴിക്കാനായി വിദ്യാർഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുവാൻ അക്ഷര വൃക്ഷം പദ്ധതിയിലേക്ക് കഥ, കവിത, ലേഖനങ്ങൾ ക്ഷണിച്ചിരുന്നു. കോക്കൂർ പാണംപടി സ്വദേശിനി ഐശ്വര്യ രവീന്ദ്രനെ അക്ഷര വൃക്ഷ പദ്ധതി എന്ന പുസ്തകത്തിൽ പന്ത്രണ്ടാമത്തെ ലേഖനമായി പ്രസിദ്ധീകരിച്ചു. അക്ഷര വൃക്ഷ പദ്ധതിയിൽ അർഹത നേടിയതിനാണ് ഐശ്വര്യ രവീന്ദ്രനെ ആലക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചത്.വാർഡ് മെമ്പർ അംബിക കുമാരി ടീച്ചർ പൊന്നാട അണിയിച്ചു. മുൻ വാർഡ് മെമ്പർ അബ്ദുൽസലാം, ആലക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺലാൽ കോക്കൂർ, വൈസ് പ്രസിഡന്റ് ഷൈജു കോക്കൂർ, നൗഷി  കോക്കൂർ, ഹർഷാദ് എന്നിവർ സാന്നിധ്യം വഹിച്ചു.