28 March 2024 Thursday

യുവാക്കളെ പൊലീസ് കാരണമില്ലാതെ കസ്റ്റഡിയിലെടുത്തെന്നാരോപണം:പ്രതിഷേധവുമായി നാട്ടുകാര്‍

ckmnews



കാസര്‍ഗോട്:ജില്ലയിലെ ബേക്കലില്‍ രണ്ട് നാട്ടുകാരെ പൊലീസ് കാരണമില്ലാതെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി രണ്ടര മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.

ഇന്നലെ അനധികൃത മണല്‍ക്കടത്ത് തടഞ്ഞ നാട്ടുകാരെ മണല്‍ മാഫിയയുടെ സഹായികളായ പൊലീസുകാര്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയതിനാല്‍ നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. അതേസമയം, ബി ജെ പി-സി പി എം നേതാക്കളും മത്സ്യത്തൊഴിലാളി നേതാക്കളും പൊലീസുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും വിട്ടയച്ചു.