23 April 2024 Tuesday

കാറ്റിലും മഴയിലും വാഴ കൃഷി നശിച്ചു

ckmnews




വട്ടംകുളം: ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. എടപ്പാൾ ഹൈസ്കൂൾ റോഡിലെ പാറക്കൽ സ്വാമിനാഥന്റ 70 വാഴയും പത്തായപറമ്പിൽ മാധവൻ, പാലക്കൽ ശശി എന്നിവരുടെ 40 വീതം വാഴകളുമാണ് നശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കലും കൃഷിഭവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. കൃഷിഭവനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായമെത്തിക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.