24 April 2024 Wednesday

വട്ടംകുളം ടൗണ്‍ മുസ്ലിംലീഗ് റമളാന്‍ റിലീഫ് വിതരണവും നബീല്‍ അനുസ്മരണവും നടത്തി

ckmnews

വട്ടംകുളം ടൗണ്‍ മുസ്ലിംലീഗ് റമളാന്‍ റിലീഫ് വിതരണവും നബീല്‍ അനുസ്മരണവും നടത്തി


എടപ്പാൾ:ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതം പേറുന്നവർക്ക് വലിയ ആശ്വാസമാണ് മുസ്ലിം ലീഗിന്റെ റിലീഫ് പ്രവർത്തനങ്ങളെന്ന്  പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു.വട്ടംകുളം ടൗൺ മുസ്ലിം ലീഗിന്റെയും ഗ്രീൻസിറ്റിയുടെയും സംയുക്ത അഭിമുക്യത്തിൽ നടന്ന റിലീഫ് പ്രവർത്തനത്തിന്റെയും നബീൽ അനുസ്മരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായി അദ്ദേഹം. ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഉമ്മർ ടിയു അധ്യക്ഷതവഹിച്ചു. 

സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.

ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്‌റഫ്‌, ടിപി ഹൈദരലി, വികെഎം ഷാഫി, അൻവർ തറക്കൽ, പത്തിൽ സിറാജ്,അനീഷ് പിഎച്, മുസ്തഫ കരിബനക്കൽ, കെഎം സലാം, പിഎം സുബൈർ,വിവി അസലു, സുബൈർ അബ്ദുള്ളകുട്ടി, നാസർ ഏവി, അലി ചെറുകാട്, അനസ് പെരിയാപ്പുറം,സക്കീർ എംകെ, അലിയാർ ടിപി എന്നിവർ നേതൃത്വം നൽകി