29 March 2024 Friday

മൂക്കുതലയില്‍ ഇടിമിന്നലില്‍ വീടിന് കനത്ത നാശം

ckmnews



ചങ്ങരംകുളം:മൂക്കുതലയില്‍ ഇടിമിന്നലില്‍ വീടിന് കനത്ത നാശം.മൂക്കുതല കരുവാട്ട്പറമ്പിൽ കുമാരൻ്റെ വീടിനാണ് ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വൻ നാശനഷ്ടമുണ്ടായത്.രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിൽ വിട്ടിലെ വൈദ്യുതോപകരണങ്ങളും പ്ലമ്പിങ് മെറ്റീരിയലുകളും തകർന്നു പോയി. വിടിന് പുറകിൽ ബാത്ത് റൂമിനോട് ചേർന്ന് ഗർത്തമുണ്ടാകുകയും ബാത്ത് റൂമിൻ്റെ ചുമരുകൾ വിള്ളുകയും ടൈലുകൾക്കും ക്ലോസ്സറ്റുകൾക്കും നാശം സംഭവിക്കുകയും ചെയ്തു. ടൈലുകൾ തെറിച്ചു തുളച്ചു കയറി വാതിലുകളിൽ വലിയ ദ്വാരങ്ങളും രൂപപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രദേശം വില്ലേജ് അധികൃതർ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി തുടർ നടപടികൾക്കായി അയച്ചിട്ടുണ്ട്.