24 April 2024 Wednesday

തൃശ്ശൂര്‍ ജില്ലയിൽ 3753 പേര്‍ക്ക് കൂടി കോവിഡ്

ckmnews

തൃശ്ശൂര്‍ ജില്ലയിൽ  ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയി  കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,81,232 ആണ്. 1,30359 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.34% ആണ്.


        ജില്ലയിൽ  ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 3730 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും,  12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,   ഉറവിടം അറിയാത്ത 06 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.


രോഗ ബാധിതരി  60 വയസ്സിനു മുകളിൽ  259 പുരുഷന്‍മാരും 311 സ്ത്രീകളും         പത്ത് വയസ്സിനു താഴെ 124 ആണ്‍കുട്ടികളും 99 പെണ്‍കുട്ടികളുമുണ്ട്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ - 


തൃശ്ശൂര്‍ ഗവ. മെഡിക്കൽ  കോളേജിൽ  - 563

വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ - 1122

സര്‍ക്കാര്‍ ആശുപത്രികളിൽ  - 341

സ്വകാര്യ ആശുപത്രികളിൽ  - 916


കൂടാതെ 43263 പേര്‍ വീടുകളിലും ചികിത്സയിൽ  കഴിയുന്നുണ്ട്.         

  4244 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ  475 പേര്‍ ആശുപത്രിയിലും  3769 പേര്‍ വീടുകളിലുമാണ്. 


        

11,974 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ  6002 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5533 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 439 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 1509067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


754 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,85,076 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്.            70 പേര്‍ക്ക് സൈക്കോ സോഷ്യ  കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് ന കി. 


ജില്ലയിൽ  ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍


വിഭാഗം               ഫസ്റ്റ് ഡോസ്      സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍             45,172              38,520

മുന്നണി പോരാളികള്‍            11,655               12,229

പോളിംഗ് ഓഫീസര്‍മാര്‍        24,526            11,323

45-59 വയസ്സിന് ഇടയിലുളളവര്‍    2,02,152        13,730

60 വയസ്സിന് മുകളിലുളളവര്‍        3,04,503        76,918

ആകെ            5,85,008        1,52,720