20 April 2024 Saturday

അത്യാഹിതമില്ലാത്ത കോവിഡ് രോഗികൾക്ക് പൊന്നാനി താലൂക്കിൽ തന്നെ ചികിത്സ ഉറപ്പാക്കാൻ തീരുമാനം

ckmnews

അത്യാഹിതമില്ലാത്ത 

കോവിഡ് രോഗികൾക്ക് പൊന്നാനി താലൂക്കിൽ തന്നെ ചികിത്സ ഉറപ്പാക്കാൻ തീരുമാനം


പൊന്നാനി:അത്യാഹിതമില്ലാത്ത 

കോവിഡ് രോഗികൾക്ക് പൊന്നാനി താലൂക്കിൽ തന്നെ ചികിത്സ ഉറപ്പാക്കാൻ തീരുമാനം.നിയുക്ത എം എൽ എ പി നന്ദകുമാർ വിളിച്ചു ചേർത്ത  തദ്ദേശ സ്ഥാപന മേധാവികളുടെയും മെഡിക്കൽ

ഓഫീസർമാരുടെയും, റവന്യു -പോലീസ് അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.ഇതിൻ്റെ ഭാഗമായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെയുള്ള ഇരുപത് ബെഡുകളുടെ പ്രത്യേക ബ്ലോക്ക് ആരംഭിക്കും.നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും ഡൊമിസെയിൽ കെയർ സെൻ്റർ പ്രവർത്തനം ആരംഭിക്കും.ഇവിടങ്ങളിൽ വീടുകളിൽ സൗകര്യമില്ലാത്ത നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും. പൊന്നാനി നഗരസഭയിലും പെരുമ്പടപ്പ് ബ്ലോക്കിലും സി എഫ് എൽ സി ടി കൾ തയ്യാറാക്കും.പ്രാഥമിക രോഗ ലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികൾക്ക് ഇവിടെ ചികിത്സ ഉറപ്പാക്കും. എല്ലാ ഹെൽത്ത് സെൻ്ററുകളിലും താലൂക്ക് ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും എല്ലാം കോവിഡ് ഇതര രോഗികൾക്കുള്ള ചികിത്സയും ഉറപ്പാക്കും. താലൂക്കിലെ സ്വകാര്യ ആശുപത്രികളിൽ അൻപത് ശതമാനം ബെഡുകൾ കോവിഡ് ചികിത്സക്കായി സംവരണം ചെയ്യുന്ന നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.നഗരസഭാ ചേംബറിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പപ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഇ സിന്ധു,  തഹസിൽദാർ വിജയൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ ഷാജ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, മെഡിക്കൽ ഓഫീസർമാർ, പോലീസ് -റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.