29 March 2024 Friday

അവശേഷിക്കുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല

ckmnews

അവശേഷിക്കുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. പരീക്ഷ ഉപേക്ഷിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.


അതേസമയം, ജെഇഇ മെയിന്‍, നീറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജെഇഇ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടക്കും. നീറ്റ്‌ പരീക്ഷ ജൂലൈ 26 നാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. കൊവിഡിന്‍്റെ പശ്ചാത്തലത്തില്‍ നേരത്തെ എഞ്ചിനീയറിംഗ്, മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ - മെയ് മാസങ്ങളിലാണ് ഇത് നടക്കേണ്ടിയിരുന്നത്.സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.


പ്രവേശനപരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍‌ടി‌എ) ഔദ്യോഗിക വെബ്‌സൈറ്റില്‍ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. വിദ്യാര്‍ത്ഥികളുടെ അഡ്‌മിറ്റ്‌ കാര്‍ഡുകളും ഉടന്‍ ലഭ്യമാക്കും.