29 March 2024 Friday

കോവിഡ് വ്യാപനം ഈ മാസം കൂടി സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ നല്‍കും:മുഖ്യമന്ത്രി

ckmnews

കോവിഡ് വ്യാപനം ഈ മാസം കൂടി സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ നല്‍കും:മുഖ്യമന്ത്രി


തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാത്തരം റേഷന്‍ കാര്‍ഡുകള്‍ക്കും ഈ മാസം കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ വിതരണം അടുത്ത ആഴ്ച തുടങ്ങുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


നാളെ മുതല്‍ പൊതു ഗതാഗതം അനുവദിക്കില്ല. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവര്‍ പോലീസില്‍ നിന്നു പാസ് വാങ്ങണം. സ്വകാര്യ വാഹനങ്ങളും പുറത്തിറക്കരുത്. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനിമില്ല, പതിനെട്ടിനും നാല്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ണമായി നടപ്പാക്കാനികില്ലെന്നു മുഖ്യമന്ത്രി. മറ്റു രോഗങ്ങളുള്ള ഈ പ്രായഗ്രൂപ്പിലുള്ളവര്‍ക്കും കോവിഡ് മുന്‍നിരയിലെ പ്രവര്‍ത്തകര്‍ക്കുമാണ് മുന്‍ഗണനയെന്നും മുഖ്യമന്ത്രി.