20 April 2024 Saturday

വെളിയംകോട് ഗ്രാമ പഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

ckmnews

വെളിയംകോട് ഗ്രാമ പഞ്ചായത്ത്  കോവിഡ്  ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു


എരമംഗലം:കോവിഡ്  - 19 - രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ  രോഗികളെയും , കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നല്കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഹെൽപ്പ് ഡസ്ക് സംവിധാനം പ്രവർത്തനം ആരംഭിച്ചു . സംശയ നിവാരണവും , മറ്റ് സഹായവും ,  നല്കികൊണ്ട്  24 മണിക്കൂറും സേവന സന്നദ്ധമായാണ്  വളണ്ടിയർമാരുടെ സഹായത്തോടെ ഹെൽപ്പ് ഡെസ്ക്ക്  പ്രവർത്തിക്കുന്നത് .ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ഷരീഫ മുഹമ്മദ് , സെയ്ത് പുഴക്കര , മെമ്പർമാരായ  ഹുസ്സൈൻ പാടത്തകയിൽ , പി. വേണുഗോപാൽ ,  റ്സലത്ത് സെക്കീർ , സെക്രട്ടറി  കെ.കെ. രാജൻ  തുടങ്ങിയവർ സംസാരിച്ചു .എരമംഗലം ദാറുസ്സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൾ ഡൊമിസിലറി   കെയർ സെൻ്റർ  ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും  പ്രസിസൻ്റ് കല്ലാട്ടേൽ ഷംസു  അറിയിച്ചു .