25 April 2024 Thursday

പതിനഞ്ച് ലിറ്റർ വാഷുമായി യുവാവ് പിടിയിൽ

ckmnews

എടപ്പാൾ: പതിനഞ്ച് ലിറ്റർ വാഷുമായി യുവാവ് പൊന്നാനി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തവനൂർ തൃപാലൂർ സ്വദേശി സുധീഷ് (34) ആണ് പിടിയിലായത്.  പൊന്നാനി എക്സൈസ്  കേസ് എടുത്തു. പ്രതിയെ  പൊന്നാനി കോടതി റിമാന്റ് ചെയ്തു.  പാർട്ടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ മാരായ   രാജേഷ് കുമാർ വി. ആർ അജോ ജോൺസൺ  സിവിൽ എക്സൈസ് ഓഫിസർ മാരായ പ്രമോദ്. പി. പി, ശ്രീജിത്ത്‌ എസ്, പ്രമോദ് വി  പി.ഗിരീഷ്. ടി, ഷാനി എം എന്നിവർ പങ്കെടുത്തു