29 March 2024 Friday

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 തന്നെ; ഉത്തരവിന് സ്റ്റേ ഇല്ല, ലാബുകളുടെ ഹര്‍ജി തള്ളി

ckmnews

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 തന്നെ; ഉത്തരവിന് സ്റ്റേ ഇല്ല, ലാബുകളുടെ ഹര്‍ജി തള്ളി


കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.


 ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 


ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച്‌ 4500 രൂപ നിരക്കിൽ പരിശോധന നടത്താൻ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഉത്തരവിറക്കാൻ സംസ്ഥാനസർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.


എന്നാൽ പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു.