25 April 2024 Thursday

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ckmnews

കൊച്ചി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി.കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമായി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത് നാലാമത്തെ വര്‍ദ്ധനയാണ്.