19 April 2024 Friday

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പോലീസിന് അതൃപ്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ കുറയ്ക്കണമെന്ന് പോലീസ്

ckmnews

സംസ്ഥാനത്ത് നാളെ മുതല്‍ ആരരംഭിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പോലീസിന് അതൃപ്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ കുറയ്ക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇളവുകള്‍ നല്‍കിയാല്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.


സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയതുമെല്ലാം അപ്രായോഗികമെന്നാണ് പോലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാമെന്നും യാത്ര അനുവദിക്കുക അപ്രായോഗികമാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറു മണി മുതല്‍ മെയ് 16 വരെയാണ് ലോക്ക് ഡൗണ്‍. കര്‍ശന നിയന്ത്രണങ്ങളിലൂടെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.