19 April 2024 Friday

പൊന്നാനിയിലെ തോൽവി അപ്രതീക്ഷിതം:സംഘടനാ തലത്തിൽ ശക്തമായ തിരുത്തൽ നടപടികൾ ഉണ്ടാവും പി.ടി.അജയ് മോഹന്‍

ckmnews

പൊന്നാനിയിലെ തോൽവി അപ്രതീക്ഷിതം:സംഘടനാ തലത്തിൽ ശക്തമായ തിരുത്തൽ നടപടികൾ ഉണ്ടാവും പി.ടി.അജയ് മോഹന്‍


പൊന്നാനിയിലെ അപ്രതീക്ഷിത  ജന വിധിയെ ആദരവോടെ കാണുന്നു. എന്നിരുന്നാലു തീരദേശ മേഖല കേന്ദ്രീകരിച്ച് സിപിഎം നടത്തുന്ന ഹീനമായ വർഗീയ പ്രചരണങ്ങളോടൊപ്പം ബിജെപി വോട്ടുകൾ സിപിഎം വിലക്ക് വാങ്ങിയതിൻ്റെ കൂടി പ്രതിഫലനമാണ് പൊന്നാനിയിൽ ഈ പരാജയം സംഭവിക്കാൻ കാരണം എന്നാണ് യുഡിഎഫ്  തരിച്ചറിയുന്നതെന്ന് പിടി അയജ്മോഹന്‍ പറഞ്ഞു. സംസ്ഥാന തലത്തിൽ ഉണ്ടായ ഇടത് തരംഗവും ഒരു ഘടകമായി. ഈ അവസരത്തിൽ സംഘടനാ തലത്തിൽ ശക്തമായ തിരുത്തൽ നടപടികൾ അനിവാര്യമാണെന്നും തിരിച്ചറിയുന്നുണ്ട്.തീർച്ചയായും അതിനുള്ള മുൻകൈ എടുക്കുമെന്നും അദ്ധേഹം പറഞ്ഞു. പൊന്നാനിയിൽ പുതുതലമുറയുടെ അഭിരുചിക്കുതകുന്ന സംഘടനാ സംസ്കാരത്തിന് ആരംഭം കുറിക്കും. മുന്നണി സംവിധാനത്തിനകത്തുണ്ടായ ആശയവിനിമയത്തിൻ്റെ കുറവും തോൽവിക്ക് കാരണമായോ എന്നും പരിശോധിക്കും.യുഡിഎഫ് പ്രവർത്തകരുടെ ആത്മാർത്ഥതയിൽ അഭിമാനമുണ്ട്. പ്രവർത്തകരുടെ ആത്മവീര്യമുയർത്താൻ ശക്തമായ തിരുത്തൽ നടപടികൾ ഉണ്ടാവുക തന്നെ ചെയ്യുമെന്നും അജയ്മോഹന്‍ പറഞ്ഞു