25 April 2024 Thursday

മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ckmnews

മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.ചെറുവായൂര്‍ കണ്ണത്തൊടി ലിമേശും ഇയാളുടെ മാതാപിതാക്കളായ രാമര്‍, ലീല ദമ്പദികളുമാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 28നാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിര ക്കെ ഓട്ടോ ഡ്രൈവറായിരുന്ന ലീമേഷ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല. തുടര്‍ന്ന് ഏപ്രില്‍ 30നായിരുന്നു പിതാവ് രാമര്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് രാമരുടെ ഭാര്യ ലീല ബുധനാഴ്ച്ച രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞത്.ഓട്ടോ ഡ്രൈവറായിരുന്ന ലിമേശിന്റെ രോഗബാധ ഉറവിടം വ്യക്തമല്ല .