18 April 2024 Thursday

ചേരിക്കല്‍ പാടത്ത് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews



എരമംഗലം:ചേരിക്കല്‍ പാടത്ത് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.എരമംഗലം ചേരിക്കല്‍ പാടത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.കനത്ത ചൂടില്‍ തീ പടര്‍ന്ന് തുടങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.ചൂട് കൂടിയതോടെ പ്രദേശത്തെ തീ പിടുത്തം വ്യാപകമാവുകയാണ്.