20 April 2024 Saturday

സൗജന്യ ബ്ളഡ് ഡയാലിസസിന് കെ പി എസ് റ്റിഎ എടപ്പാള്‍ ഉപജില്ല കമ്മിറ്റി സഹായം നല്‍കി

ckmnews



ചങ്ങരംകുളം:ചങ്ങരംകുളംപ്രവാസി വെൽഫയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജീവസ്പന്ദനം സൗജന്യ ബ്ലഡ് ഡയാലിസിസ് സെൻ്ററിന് കെ.പി.എസ്.റ്റി.എ.എടപ്പാൾ ഉപജില്ലാ കമ്മറ്റി ധനസഹായം കൈമാറി. സെൻ്ററിനു കീഴിൽ ഡയാലിസിസിനു വിധേയരാകുന്ന നിർധനരായ വൃക്ക രോഗികളുടെ ചികിൽസക്കായുള്ള ധനസഹായം അസോസിയേഷൻ പ്രസിഡണ്ട് കെ.എം.അബ്ദുൾ ഹക്കീം കൈമാറി. അടാട്ട് വാസുദേവൻ, പ്രഷീദ് മൂക്കുതല, രഞ്ജിത്ത് അടാട്ട് എന്നിവർ സംബന്ധിച്ചു. ജീവസ്പന്ദനം ഭാരവാഹികളായ ബുഷ്റ മുഹമ്മദ് കാഞ്ഞിയൂർ, എൻ.വി.സുബൈർ എന്നിവർ സംഭാവന ഏറ്റുവാങ്ങി.