29 March 2024 Friday

കോവിഡ്-19: നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ckmnews


ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ച് സർക്കാർ. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ഒരു മാസത്തിന് മുൻപെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും.

'കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പി.ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുൻപ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-' പത്രക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. നേരത്തെ ഏപ്രിൽ 18-നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.