19 April 2024 Friday

എംസാന്റുമായി വന്ന ടിപ്പര്‍ തലകീഴായി മറിഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു

ckmnews



ചങ്ങരംകുളം:എംസാന്റുമായി വന്ന ടിപ്പര്‍   തലകീഴായി മറിഞു ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചയോടെ ചിയ്യാനൂര്‍ ഞാറക്കുന്ന് ആണ് സംഭവം.പ്രദീപ് എന്നയാളുടെ വീട് പണിക്കായി കൊണ്ട് വന്ന എംസാന്റാണ് ലോഡ് തട്ടുന്നതിനിടെ തലകീഴായി മറിഞ്ഞത്.വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.പ്രദീപിന്റെ കുടുംബം താമസിക്കുന്ന ഷെഡിന് സമീപത്താണ് ടിപ്പര്‍ മറിഞ്ഞത്.സംഭവം നടക്കുമ്പോള്‍ ആളുകള്‍ പുറത്തായിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി