കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും - കെ. സുധാകരൻ

കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും - കെ. സുധാകരൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് കെ. സുധാകരൻ. കോൺഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 'ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിർത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്സ്. കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും..
അതേസമയം, തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റത്തിനായുള്ള മുറവിളിയുയരുമെന്ന സൂചനയുമുണ്ട്. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അതോടൊപ്പം പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തിരിച്ചെത്താനിടയില്ലെന്നും സൂചനയുണ്ട്.