20 April 2024 Saturday

ലോക്സഭാ ഉപതിരഞ്ഞെടുപ്പ്‌ അബ്ദുസ്സമദ് സമദാനി വിജയിച്ചു:ഭൂരിപക്ഷത്തില്‍ വലിയ കുറവ്

ckmnews

ലോക്സഭാ ഉപതിരഞ്ഞെടുപ്പ്‌ അബ്ദുസ്സമദ് സമദാനി വിജയിച്ചു:ഭൂരിപക്ഷത്തില്‍ വലിയ കുറവ്


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സാനുവിനെ 1,14,615 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 

ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2019ലെ ഉപതിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ കുറവാണ് സമദാനിക്കുണ്ടായത്‌.


മുസ്ലിം ലീഗ് നേതാവ് പികെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2019ല്‍ പികെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. 

അതേ സമയം,എസ്ഡിപിഐ സ്ഥാനാർത്ഥി 46,743 വോട്ട്‌ നേടി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. 2019 ൽ 19106 വോട്ട്‌ മാത്രമുണ്ടായിരുന്ന എസ്ഡിപിഐ രണ്ടു വർഷം കൊണ്ട്‌ ഇരട്ടിയിലധികം വോട്ടുകളാണ് വർദ്ധിപ്പിച്ചത്‌.