Kannur
റെക്കോർഡ് ഭൂരിപക്ഷവുമായി ടീച്ചറമ്മയുടെ തിളക്കമാര്‍ന്ന വിജയം

റെക്കോർഡ് ഭൂരിപക്ഷവുമായി ടീച്ചറമ്മയുടെ തിളക്കമാര്‍ന്ന വിജയം
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.
കഴിഞ്ഞ തവണ സിപിഎമ്മിലെ ഇപി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്. അവിടെയാണ് മികച്ച വിജയം നേടാന്‍ കെകെ ശൈലജയ്ക്കായത്.
ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും 50,000ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. മന്ത്രി എംഎം മണിയും റെക്കോര്‍ഡ് വോട്ടിനാണ് വിജയം നേടിയത്.