25 April 2024 Thursday

പോപുലർ ഫ്രണ്ട് റമളാൻ കിറ്റുകൾ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം :പോപുലർ ഫ്രണ്ട് ആലംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായവരെ കണ്ടെത്തി റമളാൻ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. 

വിതരണോൽഘാടനം പോപുലർ ഫ്രണ്ട് ആലംകോട് ഏരിയ പ്രസിഡൻ്റ് റഫീഖ്മാന്തടം നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി റഫീഖ് കക്കിടിപ്പുറം, ഏരിയ കൗൺസിൽ അംഗങ്ങളായ ഹുസൈൻ ചിയ്യാനൂർ,സി പി മുഹമ്മദ്‌, റസാഖ് ആലംകോട്, ഇല്യാസ് പെരുമുക്, റഷീദ് പന്താവൂർ, നിയാസ് ഉദ്നുപറമ്പ്,കെ എ നദീർ,വി ഹമീദ് എന്നിവർ പങ്കെടുത്തു.