25 April 2024 Thursday

ഗതാഗത നിയന്ത്രണം:എടപ്പാളില്‍ വഴിയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ

ckmnews

ഗതാഗത നിയന്ത്രണം:എടപ്പാളില്‍ വഴിയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ


എടപ്പാൾ: മേൽപ്പാലം പണിക്കായി സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകൾ നീക്കം ചെയ്യുന്നതിനായി എടപ്പാൾ ടൗണിൽ പാതയടച്ചത് യാത്രക്കാരെ വലയ്ച്ചു. മറ്റ് ജില്ലകളിൽ നിന്നെത്തിയ യാത്രക്കാരാണ് പ്രയാസത്തിലാക്കിയത്. എടപ്പാൾ ടൗണിൽ

പട്ടാമ്പി റോഡും തൃശൂർ റോഡും കുറ്റിപ്പുറം റോഡും പൊന്നാനി റോഡും ജംഗ്ഷനിൽ അടച്ചാണ് ശനിയാഴ്ച മേൽപ്പാലത്തിൻ്റെ പ്രവർത്തികൾ നടന്നത്. സംസ്ഥാന പാത അടച്ച് കൊണ്ടുള്ള  ഗതാഗത നിയന്ത്രണം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണന്നും യാത്രക്കാർ പറഞ്ഞു. വ്യാഴാഴ്ച റോഡ് അടച്ച് കൊണ്ട് നടത്താൻ തീരുമനിച്ച പണികൾ വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റി വച്ചത്.

 കോവിഡ് വ്യാപന നിയന്ത്രണത്തിനായി 144 പ്രഖ്യാപിച്ചതിനാലും ഷോപ്പുകൾ അടഞ്ഞ് കിടന്നതിനാലും  വഴികൾ ചോദിച്ചറിയുന്നതിലും യാത്രക്കാർക്ക് പ്രയാസം നേരിട്ടു.