19 April 2024 Friday

ഗുരുവായൂരില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

ckmnews

ഗുരുവായൂർ: മൂന്നും അഞ്ചും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചുപോയ യുവതിയും സുഹൃത്തും അറസ്റ്റിൽ.തൈക്കാട് സ്വദേശിനി തസ്നിയും (26) ആനക്കോട്ടയ്ക്ക് അടുത്ത് അബ്ദുൾ നിഷാദു (28)മാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ്‌ ചെയ്തു.കഴിഞ്ഞ 29-ന് ഡോക്ടറെ കാണാനെന്നുപറഞ്ഞാണ് യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്.തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു.വെള്ളിയാഴ്ച എസ്.ഐ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.