28 March 2024 Thursday

വാക്സിൻ ചലഞ്ച് :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ പ്രവാസി വ്യവസായിയുടെ തുക സ്പീക്കര്‍ക്ക് കൈമാറി

ckmnews

വാക്സിൻ ചലഞ്ച് :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ  പ്രവാസി വ്യവസായിയുടെ തുക സ്പീക്കര്‍ക്ക്  കൈമാറി 


പൊന്നാനി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നത്  കേരളം ഏറ്റെടുത്തപ്പോള്‍ അതിന്റെ ഭാഗമാവാന്‍ പൊന്നാനിയിലും കുട്ടികളും പ്രായമായവരുമടക്കം    ചെറുതും വലുതുമായ നിരവധി സംഭാവനകൾ ഇതോടകം തന്നെ ചെയ്തു കഴിഞ്ഞു.പൊന്നാനി തൃക്കാവിലുള്ള പ്രവാസിയായ യുവ വ്യവസായിയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനുമായ ചെമ്പയില്‍ ഷെമീര്‍ തന്റെ പിതാവിന്റെ സ്മരണയില്‍  ഒരു ലക്ഷം രൂപ വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സെമീറിനു വേണ്ടി ഹജ്ജ് കമ്മറ്റി അഃഗം കെ എം മുഹമ്മദ് കാസിം കോയ കൈമാറി.ഇത്തരം ഉദാരമനസ്ക്കരുടെ പിന്തുണയും സഹജീവികളോടുള്ള സ്നേഹവുമാണ് കേരളത്തിന്റെ വിജയമെന്നും  സെമീറിനെ പോലുള്ളവരുടെ  ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനം വിലമതിക്കാനാവത്തതാണന്നും  സ്പീക്കര്‍ പറഞ്ഞു.കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഈ മഹാമാരിയുടെ കാലത്തെ ചെറുത്ത് നില്‍പിന്,അത് മലയാളികളുടെ വിജയമാണന്നും അദ്ദേഹം പറഞ്ഞു, ചടങ്ങില്‍  പി വി മുസ്തഫ (മുത്തു)എന്നിവര്‍ പങ്കെടുത്തു